Canada's #1 Community Marketplace
Home Blog News Announcements Pricing Register Free
crime

MDMA DRUG DISRUBUTION SELLING MDMA IN BANGALORE Youth arrested with MDMA

📰 Etv Bharat 🕐 1 min read 📅 September 4, 2026 👁 1 views
MDMA DRUG DISRUBUTION SELLING MDMA IN BANGALORE Youth arrested with MDMA
പാലക്കാട്: ബെംഗളൂരുവിൽ നിന്നെത്തിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഡാനിഷാണ് (30) പിടിയിലായത്. കോഴിക്കോട് നിന്നും ഷൊർണൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. അടുത്തിടെ ഷൊര്‍ണൂരിലെ മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് ഡാനിഷിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഷൊർണൂരിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് 17 ഗ്രാം എംഡിഎംഎയുമായി നേരത്തെ യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി ആഷിഖ് (26), പാലക്കാട് പുതുപരിയാരം സ്വദേശിനി ഷാജിറ (31) എന്നിവരെയാണ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്‌തത്. ഇവരുമായി ഡാനിഷിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ ഇവർക്ക് എത്തിച്ചത്‌ ഡാനിഷാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡാനിഷിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.എസ്ഐ അബ്‌ദുൽ നജീബ്, എഎസ്ഐ കെ. അനിൽകുമാർ, ജിഎസ്‌സിപിഒമാരായ സന്ദീപ്, ടി. സജീഷ്, സിപിഒ സുജി ശേഖർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഡാനിഷിനെ അറസ്റ്റ് ചെയ്‌തത്.
Read full article on Etv Bharat

Related News

🤖
GoBazaar Assistant
Search listings, jobs, events & more
👋 Hi! I can help you find anything on GoBazaar.
Try asking me something like:
"Room for rent under $800 in Calgary"
Select Location
All Canada
Alberta
British Columbia
Manitoba
New Brunswick
Nova Scotia
Ontario
Quebec
Saskatchewan